ബാലുശ്ശേരി: പ്രശസ്ത ഇലക്‌ട്രോണിക്സ് സ്ഥാപനമായ നിക്ഷാൻ ഇലക്‌ട്രോണിക്സിൻ്റെ കോഴിക്കോട് ഷോറൂമില്‍ നിന്നും ഓണ്‍ലൈൻ വഴി പണം തട്ടിയ കാഷ്യർ അറസ്റ്റില്‍. ബാലുശ്ശേരി വട്ടോളിബസാർ സ്വദേശി എം.അബ്ദുല്‍ ഹനീഫ് (29) ആണ് അറസ്റ്റിലായത്.
കടയില്‍ നിന്നും സാധനം വാങ്ങിയവർക്ക് സ്വന്തം ഗൂഗിള്‍ പേ അക്കൗണ്ട് നമ്പർ നല്‍കി 1,28,400 രൂപ തട്ടിയെടുത്തതായാണ് പരാതി. നിക്ഷാൻ ഡിജിറ്റല്‍ കാറ്റഗറി ബിസിനസ് ഹെഡ് കെ.എൻ ഇക്ബാലിൻ്റെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസാണ് അബ്ദുള്ള ഹനീഫിനെ അറസ്റ്റുചെയ്തത്.