Trending

എസ്ഡിപിഐ പുനൂരിൽ ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു.


പുനൂർ: എസ്ഡിപിഐ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ബിൽ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. 

വഖഫ് സംവിധാനങ്ങളെ തന്നെ ഇല്ലാതാക്കാനും വഖ്ഫ് സ്വത്തുക്കൾ കൈയേറ്റം ചെയ്യാനും, ഒരു ജനാ വിഭാഗത്തിന്റെ മൗലികവകാശങ്ങൾക്കും അഭിമാനത്തിനുമേതിരെയുള്ള കടന്നു കയറ്റവുമാണ് ബില്ലെന്നും രാജ്യം ഭരിക്കുന്ന സംഘപരിവാർ സർക്കാർ പാസാക്കിയ ഭരണഘടനാ വിരുദ്ധവും ഗൂഡലക്ഷ്യത്തോടെയുമുള്ള ഭേദഗതി ബില്ലിനെതിരെ ജനാതിപത്യ മാർഗ്ഗത്തിൽ ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്നും പ്രധിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ച എസ്ഡിപിഐ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് സലാം കപ്പുറം ആവശ്യപ്പെട്ടു. 

ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്‌ നവാസ് എൻ.വി, സെക്രട്ടറിമാരായ ഹസീബ് പുനൂർ, ഇ.കെ മുഹമ്മദ്‌, വൈസ് പ്രസിഡന്റ്‌ മുജീബ് പുനൂർ, ട്രഷറർ ഷമീർ കമ്മിറ്റി അംഗങ്ങളായ ഉമ്മർ പാറക്കൽ, അഷറഫലി എന്നിവർ പ്രധിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. പുനൂർ ടൗൺ സുന്നി മസ്ജിദിനു സമീപം ആരംഭിച്ച പ്രകടനം ടൗൺ വലയം വെച്ച് വട്ടോളി റോഡ് ജംഗ്ഷനിൽ ബില്ല് കത്തിച്ചു കൊണ്ട് സമാപിച്ചു.

Post a Comment

Previous Post Next Post