Trending

ഇയ്യാട് മോളൂർ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി


ഉണ്ണികുളം: ഇയ്യാട് മോളൂർ ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 9, 10 തീയതികളിൽ നടക്കുന്ന പ്രതിഷ്ഠാദിന ഉത്സവത്തിന് കൊടിയേറി. ക്ഷേത്രരക്ഷാധികാരികളായ തറോൽ ഹരിദാസൻ, തെക്കേടത്ത് ഹരിദാസൻ, ക്ഷേത്രസമിതി, മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഞായറാഴ്ച ദേശവരവ്, സർപ്പബലി എന്നിവയും തിങ്കളാഴ്ച പ്രസാദ ഊട്ട്, തായമ്പക, താലപ്പൊലി എഴുന്നള്ളത്ത്, ചന്തൻപുലി കലശം എന്നിവയുമുണ്ടാകും. പുതുശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

Post a Comment

Previous Post Next Post