കുന്ദമംഗലം: പടനിലത്തെ കായിക പ്രേമികളുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമാകുന്നു. പ്രദേശത്തെ കലാകായിക സംഘടനകളുടെയും നാട്ടുകാരുടെയും വർഷങ്ങളായ ആവശ്യങ്ങളിലൊന്നായിരുന്നു പടനിലത്ത് ഒരു സ്റ്റേഡിയം വേണമെന്നത്. മിനി സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ വിസിബിലിറ്റി ടെസ്റ്റ് നടത്താൻ സ്ഥലം സന്ദർശിച്ചു. കുന്ദമംഗലം എംഎൽഎ അഡ്വ.പിടിഎ റഹിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, അബൂബക്കർ വളപ്പിൽ എന്നിവർ സന്ദർശന വേളയിൽ സ്ഥലത്തുണ്ടായിരുന്നു.