Trending

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൂന്ന് മൃതദേഹങ്ങൾ; ജീവനൊടുക്കിയതെന്ന് സംശയം


കൊച്ചി: കൊച്ചിയിൽ കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കാക്കനാട് ടിവി സെന്ററിലെ അഡീഷണൽ കസ്റ്റംസ് കമ്മീഷണറുടെ ക്വാർട്ടേഴ്സിലാണ് മ‍ൃതദേഹം കണ്ടെത്തിയത്. അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയ്(42), അമ്മ ശകുന്തള ദേവി, സഹോദരി ശാലിനി വിജയ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയാണ് മനീഷ്. ഏറെ നാളായി കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരിക്കും അമ്മയ്ക്കുമൊപ്പമായിരുന്നു കസ്റ്റംസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.

അവധിക്ക് ശേഷം മടങ്ങിയെത്താത്ത മനീഷിനെ അന്വേഷിച്ച് സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോൾ വീടിന്റെ പരിസരത്ത് ദുർ​ഗന്ധമുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാകാമെന്നാണ് പ്രാഥമിക വിവരം. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post