Trending

പാമ്പ് കടിച്ച അമ്മായിയെ കാണാനെത്തിയത് അടിച്ചു പാമ്പായി; പിന്നാലെ എയർഗൺ ഉപയോഗിച്ച് കൊല്ലാൻ ശ്രമം


തൃശൂർ: എയർഗൺ ഉപയോഗിച്ച് അമ്മായിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തൃശൂർ വലപ്പാട് ബീച്ചിൽ കിഴക്കൻ വീട്ടിൽ ജിത്ത് (35) ആണ് പിടിയിലായത്. വലപ്പാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജിത്തിന്റെ അമ്മായി അണലി കടിച്ച് ചികിത്സയിൽ കഴിഞ്ഞു വരികയാണ്. ഇവരെ കാണാനായി മദ്യപിച്ച് ബന്ധു വീട്ടിലെത്തിയതാണ് പ്രതി. പ്രതിയോട് മദ്യപിച്ച് വീട്ടിൽ വരരുതെന്ന് ചികിത്സയിൽ കഴിയുന്ന അമ്മായിയുടെ മകൻ ഹരിയുടെ ഭാര്യ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ഇന്ന് രാവിലെ എട്ട് മണിയോടെ എയർഗൺ ഉപയോഗിച്ച് ഹരിയുടെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു.

വെടിയുണ്ട തുളച്ച് കയറി ഹരിയുടെ വീടിൻ്റെ വാതിലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. തുടർന്ന് ഹരിയുടെ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്. ഇയാളിൽ നിന്ന് രണ്ടു എയർഗണ്ണുകളും, പെല്ലറ്റുകളും പിടികൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post