എകരൂൽ: സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരിയാത്തൻകാവ് സ്വദേശിനി ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട എച്ച്എസ്എസ്) മകൾ നജ ഫാത്തിമ (17) ആണ് മരിച്ചത്. ശിവപുരം ഗവൺമെന്റ് എച്ച്എസ്എസ് പ്ലസ്‌വൺ വിദ്യാർത്ഥിയാണ് നജഫാത്തിമ.
ഇന്നു രാവിലെയോടെ എംഎം പറമ്പ്- ഉമ്മിണിക്കുന്നു റോഡിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. മാതാവ്: സജ്‌ന. സഹോദരങ്ങൾ: നാജി ഹിഷാം, നാദി ഫർഹാൻ, നൈസാൻ ഐബക്ക്.