കോഴിക്കോട്: നഗരത്തിൽ പട്ടാപ്പകൽ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി ഓട്ടോ ഡ്രൈവർ. മാനാഞ്ചിറയിൽ രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. മാനാഞ്ചിറ സ്ക്വയറിന് മുന്നിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ മാല പിറകിൽ നിന്നെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയും ഈ മാലയുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
എന്നാൽ ഇതുകണ്ട ഓട്ടോ ഡ്രൈവറായ വിപിൻ മോഷ്ടാവിന്റെ പിന്നറലെ ഓടി പിടികൂടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഹൈദരാബാദ് സ്വദേശി രാജറാവുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മാല സ്ത്രീക്ക് പോലീസ് തിരികെ നൽകി.