Trending

കൊടുവള്ളിയിൽ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ


കൊടുവള്ളി: കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. ദന്ത ഡോക്ടറായ പാലക്കാട് കരിമ്പ കളിയോട് കണ്ണൻ കുളങ്ങര വിഷ്ണുരാജ് (29) ആണ് പിടിയിലായത്. ഇയാൾ താമസിക്കുന്ന കൊടുവള്ളി ഓമശ്ശേരിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. 2016-ൽ മണാശ്ശേരിയുള്ള മെഡിക്കൽ കോളജിൽ പഠിച്ചു ഡെൻ്റൽ ബിരുദം നേടിയ ഇയാൾ കരുവൻ പൊയിലിൽ ഇനായത്ത് ദാന്താശുപത്രി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു.  

ബാംഗ്ലൂരിൽ നിന്നും കോഴിക്കോടും മലപ്പുറത്തുമുള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നത്. കോഴിക്കോട് ടൗൺ, എൻഐടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലും മറ്റുമായി വിപുലമായ തോതിലാണ് ഇയാൾ വിൽപ്പന നടത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖലയിലെ പ്രധാനിയായ ഇയാൾ രണ്ട് മാസമായി സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. 

കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജു ഐപിഎസിൻ്റെ കീഴിലുള്ള നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈഎസ്പി സുശീർ.കെ, കൊടുവള്ളി ഇൻസ്പെക്ടർ കെ.പി അഭിലാഷ്, എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, പി.ബിജു. സീനിയർ സിപിഒമാരായ എൻ.എം ജയരാജൻ, പി.പി ജിനീഷ്, കൊടുവള്ളി എസ്ഐ അനൂപ്, സീനിയർ സിപിഒമാരായ. രതീഷ്. എ.കെ., സിൻജിത്.കെ, ബബീഷ് കെ.കെ, സന്ദീപ്.എൻ, നവാസ്.എൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post