താമരശ്ശേരി: കോരങ്ങാട് ടി.ടി മുക്കിൽ തീപിടിത്തം. കോളിക്കൽ മുണ്ടപ്പുറം സ്വദേശി മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഏതാനും റബ്ബർ മരങ്ങൾ കത്തി നശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. നരിക്കുനിയിൽ നിന്നുമെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു.