പയ്യോളി: പയ്യോളിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍ (22) ആണ് മരിച്ചത്. മൂടാടി മലബാര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോയതായിരുന്നു നിഹാല്‍. രാവിലെ പയ്യോളി ഹൈസ്‌കൂളിന് സമീപം റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറിയാണ് മൃതദേഹം കണ്ടത്.
പ്രദേശവാസികള്‍ പയ്യോളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നൗഷാദിന്റെയും തെസ്‌നിയുടെയും മകനാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.