Trending

ബാലുശ്ശേരിയിൽ അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചു; വനം വകുപ്പ് കേസെടുത്തു

ബാലുശ്ശേരി: അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിനെതിരെ കേസെടുത്ത് വനം വകുപ്പ്. ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ആന ഉടമയ്ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും പ്രകാരമാണ് നടപടി. ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കാൻ നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. എന്നാൽ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു.

അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ആനയെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തിയതെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

Post a Comment

Previous Post Next Post