Trending

മുക്കത്ത് വാഹനാപകടത്തിൽ വയോധികൻ മരിച്ചു.


മുക്കം: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. മുക്കം വലിയപറമ്പ് സ്വദേശി കൊളക്കാട്ടിൽ ഹംസ (60) ആണ് മരിച്ചത്. സ്കൂട്ടറും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

ഇന്ന് പുലർച്ചെ 6.30 ഓടെ നെല്ലിക്കാപറമ്പിനും വലിയപറമ്പിനും ഇടയിലാണ് അപകടം സംഭവിച്ചത്. ഉടൻ നാട്ടുകാരുടെയും നെല്ലിക്കപറമ്പ് സന്നദ്ധ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മറ്റു നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

Previous Post Next Post