Trending

‘ജീവിതം മടുത്തു’; പൊലീസുകാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി


തൃശൂർ: തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു(49)വാണ് മരിച്ചത്. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം.

രമേശ് ബാബുവിന്റെ മൃത​ദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം മടുത്തു എന്നാണ് ആത്മഹത്യകുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post