കുന്ദമംഗലം: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ചെലവൂർ സ്വദേശി അറസ്റ്റിൽ. ചെലവൂർ മൂത്തേടത്ത് വീട്ടിൽ അരുൺകുമാറിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനൊന്നാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. എൻഐടിക്ക് സമീപം കമ്പനി മുക്കിലുള്ള കൈരളി മർമ്മ ചികിത്സാ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് സ്ഥാപനത്തിൻ്റെ ഉടമകൂടിയായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ബൈജു, നിധിൻ, എസ്. സിപിഒ സച്ചിത്ത്, സിപിഒ അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.