നരിക്കുനി : കെഎസ്ഇബി ഓഫീസിനു സമീപത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. വിവരമറിഞ്ഞ് എത്തിയ നരിക്കുനി അഗ്നിരക്ഷാ സേന തീയണച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പുന്നശ്ശേരി സ്വദേശി ഭരതന്റെ സ്കൂട്ടറാണ് കത്തിയത്. അഗ്നിരക്ഷാസേന ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ പി.ഹമേഷ്, ഫയർ ഓഫീസർമാരായ എം.നിഖിൽ ബാബു, കെ.സി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.