Trending

ഈങ്ങാപ്പുഴ കാക്കവയലിൽ വൻ തീപിടുത്തം: 3 കടകൾ പൂർണ്ണമായും കത്തിനശിച്ചു

ഈങ്ങാപ്പുഴ: കാക്കവയൽ കണ്ണപ്പൻകുണ്ട് റോഡിൽ മണ്ഡലമുക്കിനു സമീപം ബിൽഡിംഗിൽ വൻ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് പലചരക്ക് കട അടക്കമുള്ള മൂന്ന് ഷട്ടറിലെ കച്ചവട സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അഗ്നിബാധയുണ്ടായത്. 

ഹംസ ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിത്തിലെ രണ്ടു മുറികളിൽ അദ്ദേഹം തന്നെ സ്റ്റേഷനറിയും, ഫാൻസിയും, ഗാർമെൻ്റ്സും നടത്തിവരികയാണ്, മറ്റൊരു മുറിയിൽ നടുക്കണ്ടി ഉസ്സയിൻ ഹാജിയുടെ പലചരക്ക് കടയുമാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. നാട്ടുകാരും മുക്കത്തു നിന്നും എത്തിയ അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്.

Post a Comment

Previous Post Next Post