ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കോൺഗ്രസ് കുടുംബ സംഗമം ബാലുശ്ശേരി ഹയർ ഗുഡ്‌സ് ഹാളിൽ വെച്ച് നടന്നു. വാർഡ് പ്രസിഡണ്ട് ടി.കെ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം കെ.പി.സി.സി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ദർശനങ്ങൾക്കും അദ്ദേഹത്തിന്റെ ജീവിത കാഴ്ചപ്പാടുകൾക്കും പ്രസക്തി വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറ അത് ഉൾക്കൊണ്ട് കൊണ്ട് സമൂഹത്തിലെ വെല്ലുവിളികൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.
ചടങ്ങിൽ മുതിർന്ന കോൺഗ്രസ് അംഗങ്ങളെ ആദരിച്ചു. അതോടൊപ്പം 2024-25ലെ സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം നാടക മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച വി.എസ് അനുദേവിനെയും സംസ്ഥാന തല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടാം സ്‌ഥാനത്തോടെ മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ട സങ്കീർത്ത് കൃഷ്ണനെയും മൊമെന്റോ നൽകി അനുമോദിച്ചു. ഫായിസ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ യു.കെ വിജയൻ മാസ്റ്റർ, വി.സി ശിവദാസൻ മാസ്റ്റർ, എൻ.പ്രഭാകരൻ മാസ്റ്റർ, ഇ.ഹരിദാസൻ നെല്ലങ്ങൽ, അഡ്വ. വിനോദ് കുമാർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി. റജിന, ടി.കെ ബാബു തഞ്ചാല കുന്നുമ്മൽ, ആർ.കെ പ്രഭാകരൻ, മനോജ് അജിതാലയം, കൃഷ്ണൻ നായർ നായിക്കണ്ടി, മലയിലകത്തൂട്ട്, കൃഷ്ണൻ മംഗലശ്ശേരി, ടി.കെ പ്രദീപൻ മാസ്റ്റർ, ശ്രീജ കോട്ടയുള്ളതിൽ, സുമതി കിണറുള്ളകണ്ടി എന്നിവർ സംസാരിച്ചു.
Tags:
LOCAL NEWS