തൃശൂർ: തൃശൂരിൽ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരിച്ചു. തൃശൂർ വിയ്യൂരിൽ രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയിൽ വച്ച് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വിയ്യൂർ പോലീസ് കേസെടുത്തു.
തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിനിയെ ഉച്ചയ്ക്ക് 2.30 ഓടെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്നാൽ കുട്ടിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഉച്ചക്ക് രണ്ടുമണിവരെ കുട്ടി ക്ലാസ് മുറിയിൽ സജീവമായിരുന്നതായി അധ്യാപകരും വ്യക്തമാക്കുന്നു. മരണകാരണം വ്യക്തമായിട്ടില്ല.