നരിക്കുനി: നരിക്കുനിയിൽ യുവാക്കളുടെ അപകടകരമായ യാത്ര. തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ടാണ് യുവാക്കൾ യാത്ര ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. പുറകിൽ വന്ന ബൈക്ക് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആറ് യുവാക്കളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. KL07-J 6312 നമ്പറിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ നരിക്കുനിയിൽ നിന്നും എളേറ്റിൽ വട്ടോളി ഭാഗത്തേക്കായിരുന്നു യുവാക്കളുടെ യാത്ര. നടപടി സ്വീകരിക്കാൻ നന്മണ്ട ജോ.ആർടിഒക്ക് നിർദ്ദേശം നൽകിയതായി കോഴിക്കോട് ആർ.ടി.ഒ നസീർ അറിയിച്ചു.