കൊല്ലം: വിദ്യാർത്ഥികൾ തമ്മിൽ ഇന്‍സ്റ്റഗ്രാമില്‍ തുടങ്ങിയ തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. അഞ്ചൽ കോട്ടുക്കലിലാണ് സംഭവം. പരീക്ഷ എഴുതാൻ ബസിൽ നിന്നിറങ്ങവെയാണ് പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ലുണ്ടായത്. സംഘട്ടനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ഏറെ നാളായി തുടരുന്ന തര്‍ക്കമാണ് അടിപിടിയിലെത്തിയത്. പ്ലസ്‌വൺ വിദ്യാര്‍ത്ഥി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയ്ക്ക് എതിരെ മോശം കമന്‍റിട്ടതിനെ ചെല്ലിയായിരുന്നു തര്‍ക്കം. ഇതിനെ തുടർന്നായിരുന്നു സ്കൂളിന് മുന്നിൽ പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ്‌വൺ വിദ്യാർത്ഥികളെ പ്ലസ്ടു വിദ്യാർത്ഥികൾ കൂട്ടമായെത്തി തല്ലിയത്.