Trending

കലാകാരൻമാരുടെ ദേശീയ സംഘടന 'നന്മ’യുടെ ബാലുശ്ശേരി മേഖല കൺവെൻഷൻ നടന്നു.


ബാലുശ്ശേരി: നന്മ ബാലുശ്ശേരി മേഖല കൺവെൻഷൻ കോക്കല്ലൂരിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കലാമണ്ഡലം സത്യവൃതൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശൈലജ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട് മുഖ്യപ്രഭാഷണം നടത്തി. ഹരീന്ദ്രനാഥ്‌ ഇയ്യാട്, ജയപ്രകാശ് നന്മണ്ട, ശിവൻ കോക്കല്ലൂർ, എന്നിവർ സംസാരിച്ചു. നന്മ കലോത്സവത്തിലെ സംസ്ഥാന -ജില്ലാ മത്സരവിജയികളെ അനുമോദിച്ചു. പരീദ് കോക്കല്ലൂർ സ്വാഗതവും ഡോ പ്രദീപ്കുമാർ കറ്റോട് നന്ദിയും പറഞ്ഞു. ധനേഷ്കുമാർ ഉള്ളിയേരി പരിപാടിയുടെ അവതാരകനായി. കൂടാതെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

Post a Comment

Previous Post Next Post