പേരാമ്പ്ര: നൊച്ചാട് കായൽമുക്ക് ചാലിൽ പ്രദേശത്ത് ടവർ നിർമ്മാണത്തിനെതിരെ സമരം ശക്തം. ടവർ നിർമ്മാണത്തിനിടെ പ്രതിഷേധിക്കാനെത്തിയവർ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം.
ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുന്നത് പോലിസ് ബലം പ്രയോഗിച്ച് തടഞ്ഞു. ചാലിൽ രവീന്ദ്രനാണ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. ബലപ്രയോഗത്തിനിടെ പേരാമ്പ്ര സിഐയുടെ കണ്ണിന് പരിക്കേറ്റു. ഇതിനിടെ കുഴഞ്ഞുവീണ രവീന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി.
കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണത്തോടെ ടവർ നിർമ്മാണ തൊഴിലാളികൾ എത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിച്ച പത്തുപേരെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.