Trending

കെഎസ്ആർടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും


തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഒരു വിഭാഗം കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കും. ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി പന്ത്രണ്ട്‌ വരെ പണിമുടക്കുമെന്ന്‌ ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്‌മയായ ട്രാന്‍സ്‌പോര്‍ട്ട്‌ ഡെമോക്രാറ്റിക്ക്‌ ഫെഡറേഷന്‍ (ടി.ഡി.എഫ്‌) അറിയിച്ചു. കെ.എസ്‌.ആര്‍.ടി.സി. സി.എം.ഡി: പ്രമോജ്‌ ഷങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണു പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌.

ഡി.എ. കുടിശിക അനുവദിക്കുക, ദേശസാത്‌കൃത റൂട്ടുകളുടെ സ്വകാര്യവത്‌കരണം നിര്‍ത്തുക, ശമ്പളപരിഷ്‌കരണ കരാര്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്കെന്നു ടി.ഡി.എഫ്‌ വൈസ്‌ പ്രസിഡന്റുമാരായ ഡി.അജയ്‌കുമാറും ടി.സോണിയും പറഞ്ഞു.

Post a Comment

Previous Post Next Post