നന്മണ്ട: നന്മണ്ട എച്ച്എസ്എസ്, എ.കെ.കെ.ആർ ഗേൾസ് എച്ച്എസ്എസ് ചേളന്നൂർ, ജിവിഎച്ച്എസ്എസ് ബാലുശ്ശേരി എന്നീ സ്കൂളുകളിലെ 2023-24 ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നന്മണ്ട ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ചു നടന്നു. മുഖ്യാതിഥി കോഴിക്കോട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ശ്രീ. ആർ.എൻ ബൈജു അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഇൻ കമാൻഡർ കുമാരി. തന്മയ എം, സെക്കൻ്റ് കമാൻഡർ അമൽജ്യോതി എന്നിവർ പരേഡ് നയിച്ചു.
പ്രൗഢഗംഭീരമായ ചടങ്ങ് പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ചടങ്ങിൽ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശ്രീ.ടി.പി ദിനേഷ് വിശിഷ്ടാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർമാരായ ശ്രീ.അബൂബക്കർ സിദ്ദിഖ്, ശ്രീമതി ബി.എസ് ഷീജ, ശ്രീമതി കെ.സലീന, പിടിഎ പ്രസിഡണ്ട് പി.ടി ജലീൽ, ഗാർഡിയൻ എസ്പിസി പ്രസിഡണ്ടുമാരായ ഷജിൽ കുമാർ, എം.ഒ നസീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പരേഡിന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷിബു കരുമല, പ്രശാന്ത് കുമാർ, സി.സന്ധ്യ, വി.എം കവിത, രജനി സോണി, സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ, മഞ്ജു, അനീഷ് കുമാർ, ഷീജ (എഎസ് ഐ), രാജൻ.കെ (റിട്ട.എസ്.ഐ) എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ അച്ചടക്കവും ഉത്തരവാദിത്വം ബോധ്യവും സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവം വളർത്തുക എന്നീ ലക്ഷ്യത്തോടെ രൂപീകരിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം സ്കൂളിൽ വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്.
Tags:
EDUCATION