Trending

ഉണ്ണികുളം കെ.എം രാമചന്ദ്രൻ നിര്യാതനായി.


എകരൂൽ: ഉണ്ണികുളം കിഴക്കെ മലയിൽ കെ.എം രാമചന്ദ്രൻ (കെ.എം.ആർ- 70) നിര്യാതനായി. ആർഎസ്എസ്, ബിജെപി, വിശ്വഹിന്ദു പരിഷത്ത്, കേരള ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളുടെ മണ്ഡലം, താലൂക്ക്, ജില്ലാതല ചുമതലകൾ വഹിച്ചിട്ടുണ്ട്. ഉണ്ണികുളത്തും സമീപ പ്രദേശങ്ങളിലും ബാലഗോകുലത്തിൻ്റെ പ്രവർത്തനത്തിന് തുടക്കമിട്ടതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ ഹിന്ദു ഐക്യവേദി ഉണ്ണികുളം പഞ്ചായത്ത് രക്ഷാധികാരിയാണ്. 

പരേതരായ കിഴക്കെ മലയിൽ രാഘവക്കുറുപ്പിൻ്റെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: സതീദേവി നന്മണ്ട. മക്കൾ: രതീദേവി (സംസ്കൃത അദ്ധ്യാപിക പാലോറ എച്ച്എസ്എസ്), ഡോ. കെ.എം രഞ്ജിത് കുമാർ (റിസർച്ച് സയൻ്റിസ്റ്റ് ഐഎഫ്ഡബ്ല്യു ഡ്രെസ്ഡൺ ജർമ്മനി). മരുമക്കൾ: ഷാജി വാകയാട്, കാവ്യ പുനലൂർ. സഹോദരങ്ങൾ: മാധവി വട്ടോളി, സുമതി കൊടുവള്ളി, വിനോദിനി എകരൂൽ, ഇന്ദിര എകരൂൽ, കെ.എം ശ്രീധരൻ എകരൂൽ.

ശവസംസ്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക്.

Post a Comment

Previous Post Next Post