കോഴിക്കോട്: സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വില്പന ചെയ്തെന്ന പരാതിയില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയും കൊയിലാണ്ടി തിക്കോടി സ്വദേശിയുമായ ആദിത്യദേവിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
ക്ലാസ് മുറികളില്‍ നിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങള്‍ ആദിത്യദേവ് അവരറിയാതെ പകര്‍ത്തിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഇയാള്‍ ടെലഗ്രാമിലൂടെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റ് കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും പരാതി നല്‍കി. പിന്നാലെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിയെ സ്ഥാപനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു.