എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 19ാം വാർഡിൽ ഉൾപ്പെട്ട വീര്യമ്പ്രം- പാറക്കണ്ടി- കുന്നത്തുകണ്ടി മുക്ക് റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ ശനിയാഴ്ച പരിസരവാസികൾ ധർണ്ണാ സമരം നടത്തി. തോമസ് പൊക്കാട്ട് ധർണ്ണ ഉദ്ഘാടനം ചെയ്തു. എം.സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് ആസ്ഥി വികസന ഫണ്ടുപയോഗിച്ച് തുടങ്ങാനിരുന്ന റോഡ് നവീകരണ പ്രവർത്തി കരിങ്കൽ കോരി ഉടമകളുടെ സമ്മർദ്ദത്തെ തുടർന്ന് നിർത്തി വെച്ചതിൽ പ്രതിഷേധിച്ചായിരുന്നു പരിസരവാസികൾ ധർണ്ണ സംഘടിപ്പിച്ചത്. 40 വർഷമായി പൊതുജനങ്ങൾ ഉപയോഗിച്ചു വന്ന റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കി പൊതുജനങ്ങൾക്ക് നൽകണമെന്ന് ധർണ്ണയിലൂടെ ആവശ്യം ഉന്നയിച്ചു. അബ്ദുറഹ്മാൻ, ശബ്ന ടീച്ചർ, സദാനന്ദൻ പി.സി, ഷാജി തലക്കോട്ട്, കെ.പി മുഹമദ് ഹാജി, ജമാൽ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Tags:
LOCAL NEWS