Trending

വീടിന്റെ താക്കോൽ ഒളിപ്പിക്കുന്നത് മറഞ്ഞു നിന്നു കണ്ട് 9.5 പവൻ സ്വർണ്ണവുമായി മുങ്ങി: അമ്മയും മകനും പിടിയിൽ

ഇടുക്കി: ഇടുക്കി കടമാക്കുടിയിൽ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടു പുറത്തുപോയ വീട്ടുകാർ താക്കോൽ ഒളിപ്പിച്ചത് മറഞ്ഞു നിന്നുകണ്ട അമ്മയും മകനും കവർന്നത് 9.5 പവൻ സ്വർണം. തമിഴ്നാട് സ്വദേശികളും ഇടുക്കിയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് (38) മകൻ ശരൺകുമാർ (22) എന്നിവരാണ് കടമാക്കുടി സ്വദേശി രാജേഷിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചത്.

ജനുവരി 23 ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ അടുത്തുള്ള വീട്ടുകാർ ആശുപത്രി ആവശ്യത്തിനായി പുറത്തു പോയിരുന്നു. ഫെബ്രുവരി രണ്ടിന് തിരിച്ചു വന്നപ്പോഴാണ് വീട്ടിലെ ആലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണം മോഷണം പോയ കാര്യം അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുകാർ പുറത്തുപോവുമ്പോൾ താക്കോൽ ഒളിപ്പിച്ചു വെക്കുന്നത് മനസിലാക്കിയ പ്രതികൾ സ്വർണം കൈക്കലാക്കുകയായിരുന്നു എന്ന് വ്യക്തമായി. തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്വർണം പണയം വെച്ചതായി കണ്ടെത്തി.

Post a Comment

Previous Post Next Post