താമരശ്ശേരി: താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്. താമരശ്ശേരി കൈതപ്പൊയിലിലാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറും എതിർ ദിശയിൽ വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.
കാർ യാത്രക്കാരായ താമരശ്ശേരി തച്ചംപൊയിൽ മുഹസിൻ (26), ദിൽഷാദ് (30), ജൗഹറ (28), ഹൈസ ഫാത്തിമ (4), ട്രാവല്ലർ യാത്രക്കാരായ സാലിഹ (25), അഞ്ജലി (25), റസ് ല (18), ദിനു (39), സുഹൈൽ (24) എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതതടസ്സം നേരിട്ടു.
അതിനിടെ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വൈകീട്ട് ആറ് മണിയോടെയായിരുന്നു ലോറി കുടുങ്ങിയത്.