കൽപ്പറ്റ: മാനന്തവാടി കാര്യൻപാടി കണ്ണാശുപത്രിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ കണ്ണിൽ നിന്നും 8 സെന്‍റി മീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു. ഡോ. അപർണ, ഡോ. വിന്നി ജോയി എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയയിലൂടെ വിരയെ നീക്കം ചെയ്തത്.
വിദഗ്ധ പരിശോധനയിലാണ് രോഗിയുടെ കണ്ണിൽ വെള്ളപ്പാടയിലെ നീരുനിറഞ്ഞ മുഴയിൽ വിരയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുമ്പ് ഇതേ കണ്ണാശുപത്രിയുടെ കൽപ്പറ്റയിലുള്ള ക്ലിനിക്കിൽ രോഗിയുടെ കണ്ണിൽനിന്നു 10 സെന്‍റി മീറ്റർ നീളമുള്ള വിരയെ നീക്കം ചെയ്തിരുന്നു.