അടിവാരം: അടിവാരം ചുരം ബൈപ്പാസ് റോഡിൽ കടന്നൽ കുത്തേറ്റ് ഏഴുപേർക്ക് പരിക്ക്. ഇന്ന് രാവിലെയോടെ അടിവാരം മുപ്പത് ഏക്കറിൽ ഹംസയുടെ വീട്ടിലായിരുന്നു സംഭവം. ഹംസയുടെ വീട് പണി നടക്കുന്നുണ്ടായിരുന്നു. അവിടേക്കെത്തിയ തൊഴിലാളികൾക്കാണ് കടന്നലിൻ്റെ ആക്രമത്തിൽ പരിക്കേറ്റത്.
തൊഴിലാളികളായ സുരേഷ്, മുനീർ വി.എച്ച്, ഹാരിസ്, വിനു, അബു വി.എച്ച്, സുഹൈൽ എന്നീ ആറു പേർക്കും ഹംസക്കുമാണ് കടന്നലിൻ്റെ കുത്തേറ്റത്. പരിക്കേറ്റവരിൽ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.