ചേളന്നൂർ: പാലത്ത് യൂനിയൻ എഎൽപി സ്കൂൾ 65ാം വാർഷികാഘോഷം തില്ലാന 2K25 സമാപിച്ചു. വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിൻ്റെ രൂപരേഖയുടെ പ്രകാശനവും സ്തുത്യർഹ സേവനത്തിന് ശേഷം ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് സലീമിനുള്ള ഉപഹാര സമർപ്പണവും ബഹു: എം.കെ. രാഘവൻ എം പി നിർവ്വഹിച്ചു.
എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ലക്ഷ്മിക അനിൽ, ഫർഹാൻ.പി, ഫാത്തിമ നസ്റിയ യൂനിയൻ എഎൽപി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ഡോ. ഷാനശ്രീ, അനശ്വർ മുകുന്ദൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ശ്രീകല ചുഴലിപ്പുറത്ത്, വി.എം ചന്തുക്കുട്ടി മാസ്റ്റർ, സലീം മാസ്റ്റർ, ഉപേന്ദ്രൻ കെ.കെ, ഷിഹാബ് ഈങ്ങാട്ട്, മിർഷാദ് വി.എം, ദിവ്യ ടീച്ചർ, സൗദ ടീച്ചർ, പ്രദീപ് കുമാർ മാലേരിമ്മൽ, ശ്രുതി അരുൺ വി.എം, മുഹമ്മദ് മാസ്റ്റർ, ആലികുട്ടി പി.എം, ശരീഫ് കെ, ഹാദി ഹംദാൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം, ഫുഡ് ഫെസ്റ്റ്, അങ്കണവാടി കലോത്സവം, മെഡിക്കൽ ക്യാമ്പ്, സാംസ്കാരിക സമ്മേളനം, യൂനിയൻ എഎൽപി സൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.
Tags:
EDUCATION