Trending

വീണ്ടും 64,000 കടന്ന് സ്വർണ വില; ഇന്ന് പവന് കൂടിയത് 520 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും 64,000 കടന്നു. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 64,280 രൂപയായി. ഗ്രാമിന് 65 രൂപ കൂടി 8035 രൂപയുമായി. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവില കുത്തനെ ഉയരുന്ന കാഴ്ചയാണ് കാണുന്നത്. തുടർന്ന് ഫെബ്രുവരി 11ന് സ്വർണവില ചരിത്ര റെക്കോർഡ് വിലയിലെത്തി. അന്ന് 64,480 രൂപയാണ് കൂടിയത്. ഫെബ്രുവരി 3ന് ആണ് ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 61640 രൂപയിലാണ് വ്യാപാരം നടന്നത്.

കുതിച്ചുയർന്ന സ്വർണവിലയിൽ വലിയ ആശ്വാസം ഉണ്ടായ ദിവസമായിരുന്നു കഴിഞ്ഞ ശനിയാഴ്ച. പവന് 800 രൂപയോളമാണ് അന്ന് കുറഞ്ഞത്. അന്ന് പവന് 63120 രൂപയിലാണ് വ്യാപാരം നടന്നത്. ഞായറാഴ്ച മാർക്കറ്റ് അവധി ദിവസമായതിനാൽ ഈ നിരക്കിൽ തന്നെ സ്വർണ വില പുരോഗമിച്ചു. എന്നാൽ തിങ്കളാഴ്ച വീണ്ടും സ്വർണ വിലയിലെ കുതിപ്പ് രേഖപ്പെടുത്തി.

Post a Comment

Previous Post Next Post