Trending

കണ്ണൂരിൽ വെടിക്കെട്ട് അപകടം; 5 പേർക്ക് പരിക്കേറ്റു


കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് വെട്ടിക്കെട്ടിനിടെ അപകടം. അപകടത്തിൽ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലരയോടെ അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. തെയ്യം ഉത്സവത്തോട് അനുബന്ധിച്ച് നാടന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് സംഭവം. 

പൊട്ടാത്തതെന്ന് സംശയിച്ച ഒരു ഗുണ്ട് ഏറെ നേരത്തിനു ശേഷം ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് പൊടുന്നനെ പൊട്ടിയതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെയായതിനാല്‍ കാവില്‍ ആളുകള്‍ കുറവായിരുന്നതു കൊണ്ട് വൻ ദുരന്തം ഒഴിവാക്കി.

അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ പരുക്കുകള്‍ നിസാരമാണ്. സാരമായി പരുക്കേറ്റ മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പല ആളുകളും നിലത്തിരുന്നതിനാല്‍ അപ്രതീക്ഷിതമായി ഗുണ്ട് തൊട്ടടുത്ത് പൊട്ടിയപ്പോള്‍ അതിവേഗം ഓടിമാറാന്‍ സാധിച്ചില്ല. ഒരാളുടെ തുടയെല്ല് തകര്‍ന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Post a Comment

Previous Post Next Post