കൂടരഞ്ഞി: പൂവാറൻതോടിന് സമീപം ടിപ്പർ ലോറി കെക്കയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. പൂവാറൻതോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) യാണ് മരിച്ചത്. പൂവാറൻതോട് ഭാഗത്ത് നിന്നും വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. മരിച്ച യുവതി ഉൾപ്പെടെ 5 പേരാണ് ടിപ്പറിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
പൂവാറൻതോട് ഒറ്റപ്ലാവ് വളവിൽ ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി റോഡിലേക്കും തുടർന്ന് കൊക്കയിലേക്കും പതിയിക്കുകയായിരുന്നു. ജംഷീനയുടെ കൂടെയുണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി ലീന (19) ക്കും മൂന്ന് യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ലീന ഉൾപ്പെടെ നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.
ജംഷീനയുടെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണുള്ളത്. തുടർനടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.