Trending

കിഴക്കോത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി; 25,000 രൂപ പിഴയിട്ടു.

കൊടുവള്ളി: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് രൂപവത്കരിച്ച ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ 11 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.

സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, ബേക്കറി, കൂൾബാർ, സ്കൂളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിൽ സ്ഥലത്തെ സൂപ്പർ മാർക്കറ്റിൽനിന്ന് 26 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പ്രദേശത്തെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 10,000 രൂപ പിഴയിട്ടു.

പരിശോധനയിൽ കൊടുവള്ളി വനിതാ ക്ഷേമ എക്സ്റ്റൻഷൻ ഓഫിസർ ഷീബ, ഗ്രാമപഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അശ്വതി, ശുചിത്വ മിഷൻ യങ് പ്രഫഷനൽ സൂര്യ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post