Trending

സംസ്ഥാന ബജറ്റ് 2025; പ്രധാന പ്രഖ്യാപനങ്ങൾ


രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റുമായി ധനമന്ത്രി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞത്തിന് ഊന്നൽ നൽകിയ ബജറ്റ് വയനാടിനെയും കൈവിട്ടില്ല.

• സർവീസ് പെൻഷൻ കുടിശികയുടെ അവസാന ഘഡു ഫെബ്രുവരിയിൽ വിതരണം ചെയ്യും. ഇതിനായി 600 കോടി രൂപ അനുവദിച്ചു.

• ഡിഎ കുടിശ്ശിക പിഎഫിൽ ലയിപ്പിക്കും. ലോക്ക് ഇൻ പീരീഡ് ഒഴിവാക്കാകും

• 50 ഗവേഷണ പ്രോജക്റ്റുകൾ ഉന്നത സർവകലാശാലകളിൽ ആരംഭിക്കും.

• വയനാടിൻ്റെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി. 750 കോടി രൂപ വകയിരുത്തി.

• അതിവേഗ റെയിൽപാതക്കും പുതിയ കപ്പൽശാലക്കുമുള്ള ശ്രമം നടത്തും. തിരുവനന്തപുരത്ത് മെട്രോ യാഥാർത്ഥ്യമാക്കും.

• കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി പ്രത്യേക പ്ലാൻ.

• ലൈഫ് പദ്ധതിക്കായി കൂടുതൽ തുക വകയിരുത്തി.

• കണ്ണൂർ ഐടി പാർക്കിനായി 293 കോടി രൂപ.

• കാരുണ്യ പദ്ധതിക്കായി പ്രത്യേക വിഹിതം. ആദ്യ ഘട്ടത്തിൽ 700 കോടി രൂപ.

• വ്യവസായങ്ങൾക്കായി കിഫ്ബി വഴി ഭൂമി വാങ്ങുന്നതിന് 1000 കോടി രൂപ.

• റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3,061 കോടി രൂപ.

• കിഫ്ബിക്ക് 500 കോടി രൂപ വകയിരുത്തി.

• അഞ്ചു പുതിയ വികസന മേഖലകൾ വരും

• ഐടി പാർക്കിനായി കൂടുതൽ തുക. കൊല്ലത്ത് ഐടി പാർക്ക് വരും. 2025-26ൽ ആദ്യഘട്ടം പൂർത്തിയാക്കും. കൊട്ടാരക്കരയിലും പുതിയ ഐടി പാർക്ക്.

• ഹെൽത്ത് ടൂറിസത്തിനായി 50 കോടി രൂപ

• കൊച്ചി ബിനാലെക്കായി ഏഴു കോടി രൂപ.

• കുസാറ്റിൽ മികവിൻ്റെ കേന്ദ്രത്തിനായി 69 കോടി രൂപ. നേരത്തെ പ്രഖ്യാപിച്ച ഏഴു മികവിൻ്റെ കേന്ദ്രങ്ങൾക്കായി 25 കോടി രൂപ കൂടെ അനുവദിച്ചു. ഡിജിറ്റൽ സയൻസ് പാർക്കിനായി കൂടുതൽ വിഹിതം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ് സി, എസ് ടി വിദ്യാർത്ഥികളുടെ എൻറോൾമൻ്റ് ഇരട്ടിയാക്കും.

• ആരോഗ്യ മേഖലക്ക് 1431 കോടി രൂപ വകയിരുത്തി.

• പ്രത്യേക ഹൈഡ്രജൻ വാലി പദ്ധതിക്കായി അഞ്ചു കോടി രൂപ അനുവദിച്ചു.

• എഥനോൾ ചെലവുകുറഞ്ഞ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നതിനും ഗവേഷണങ്ങൾക്കുമായി 10 കോടി രൂപ.

• എഐ രംഗത്ത് ലോകോത്തര കേന്ദ്രം തിരുവനന്തപുരത്ത്. 10 കോടി രൂപ വകയിരുത്തി.

• കെ ഹോംസിനായി പ്രത്യേക വിഹിതം.

• സ്റ്റാർട്ടപ്പ് മിഷന് ഒരു കോടി രൂപവകയിരുത്തി.
സ്റ്റാർട്ടപ്പ് മിഷൻ്റെ ജില്ലാതലത്തിലെ പ്രത്യേക പദ്ധതികൾക്കായി രണ്ടുകോടി രൂപ.

• ഫിൻടെക്ക് മേഖലക്കായി 10 കോടി രൂപ.

• സ്വന്തം ഭൂമിയിൽ കോ വർക്കിങ് സ്പെയ്സുകൾക്കായി പ്രത്യേക വായ്പ. കെഫ്സിക്ക് 10 കോടി രൂപ അനുവദിച്ചു.

• ന്യൂ ഇന്നിങ്സ്. മുതിർന്ന പൗരൻമാരെ സാമ്പത്തി വികസനത്തിൻ്റെ ഭാഗമാക്കുന്നതിന് പ്രത്യേക പദ്ധതി. അഞ്ചുകോടി രൂപ വകയിരുത്തി. മുതിർന്ന പൗരൻമാർക്ക് പ്രത്യേക ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ.

• തീരദേശ വികസനത്തിനായി പ്രത്യേക പദ്ധതി. 100 കോടി രൂപ വകയിരുത്തി.

• സർക്കാർ വാഹനങ്ങൾ വാങ്ങാൻ 100 കോടി രൂപ.

• സൈബർ വിങ് ശക്തിപ്പെടുത്തും. രണ്ടുകോടി രൂപ വകയിരുത്തി.

• വന്യജീവി ആക്രമണം തടയാൻ 50 കോടി രൂപ.

• എംടി സ്മാരകത്തിനായി തുക വകയിരുത്തി.

• സീ പ്ലെയിൻ ടൂറിസം, ചെറുവിമാനത്താവളങ്ങൾ എന്നിവക്കായി 20 കോടി രൂപ .

• പ്രാദേശിക കളിപ്പാട്ട ഉൽപ്പാദന കേന്ദ്രങ്ങൾക്ക് അഞ്ചുകോടി രൂപ.

• കാർഷിക മേഖലക്കായി 227 കോടി രൂപ. വിള പരിപാലനത്തിന് 509 കോടി രൂപ. നെല്ലുവികസന പദ്ധതിക്കായി 150 കോടി രൂപ. കാർഷിക സർവകലാശാലക്കായി 43 കോടി രൂപ. നാളികേര വികസനത്തിനായി 75 കോടി രൂപ.

• ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി രൂപ.

• ഐടി മേഖലക്ക് 507 കോടി രൂപ

• കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴിക്കായി തുക. 200 കോടി രൂപ വകയിരുത്തി.

• കുട്ടനാടിന് 100 കോടി രൂപ.

• കുടുംബശ്രീക്ക് 270 കോടി രൂപ.

• ഊർജമേഖലക്കായി കൂടുതൽ തുക.

• വ്യവസായ മേഖലക്കായി 1300 കോടി രൂപ.

Post a Comment

Previous Post Next Post