Trending

കേന്ദ്ര ബജറ്റ് 2025; പ്രധാന പ്രഖ്യാപനങ്ങൾ


• പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി 5 പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ്
• പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും
• പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി കൊണ്ടുവരും
• കിസാൻ പദ്ധതികളിൽ വായ്‌പാ പരിധി ഉയർത്തും
• ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം
• കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി
• സ്റ്റാർട്ട് അപ്പിൽ 27മേഖലകളെ കൂടി ഉൾപ്പെടുത്തി
• ചെറുകിട ഇടത്തരം മേഖല വായ്‌പയ്ക്കായി 5.7കോടി
• 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം ത്വരിതപ്പെടുത്തും
• ബീഹാറിൽ പുതിയ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
• അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷഹാകര പദ്ധതി
• നൈപുണ്യ വികസത്തിന് 5 നാഷണൽ സെന്റർ ഫോർ എക്സ‌ലൻസ്
• തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും
• പാദരക്ഷാ നിർമാണ മേഖലയിൽ 22 ലക്ഷം തൊഴിൽ അവസരം
• മെയ്‌ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം
• അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി
• പാട്‌ന ഐഐടിക്ക് പ്രത്യേക വികസന പദ്ധതി
• സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ജൻധാന്യ യോജന നടപ്പാക്കും
• സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും
• 5 വർഷത്തിനുള്ളിൽ 75000 മെഡിക്കൽ സീറ്റുകൾ
• ആദിവാസി വനിതാ സംരംഭങ്ങൾക്ക് സഹായം
• ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പാക്കും
• വനിതാ സംരംഭകർക്ക് രണ്ടുകോടി വരെ വായ്‌പ
• വഴിയോര കച്ചവടക്കാർക്കായി പിഎം സ്വനിധി വായ്‌പാ സഹായം
• ജൽജീവൻ പദ്ധതി 2028 വരെ
• ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
• ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി
• പുതിയ ആദായ നികുതി ബില്ല് അടുത്ത ആഴ്ച
• എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി
• ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
• ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
• 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി
• 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു
• ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും
• ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നൽകും
• സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും
• നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും
• സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്‌പ അനുവദിക്കും
• ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും
• എഐ പഠനത്തിന് സെൻ്റർ ഓഫ് എക്സ‌ലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും
• മൊബൈൽ ഫോൺ ബാറ്ററികളുടെ വില കുറയും
• മുതിർന്ന പൗരൻമാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഫണ്ട് ഒരുലക്ഷമാക്കി

Post a Comment

Previous Post Next Post