Trending

പാലത്ത്‌ യൂനിയൻ എഎൽപി സ്കൂൾ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


ചേളന്നൂർ: പാലത്ത് യൂനിയൻ എഎൽപി സ്കൂളിൽ സംഘടിപ്പിച്ച 'നാരങ്ങ മിഠായി' പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമത്തിൻ്റെ ഉദ്ഘാടന കർമ്മം പൂർവ്വ അധ്യാപിക ശ്രീമതി നാരായണി ടീച്ചർ നിർവഹിച്ചു. ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ മജീഷ് കാരയാട് സംഗമത്തിൽ മുഖ്യാതിഥിയായി.

വാർഡ് മെമ്പറും സ്വാഗത സംഘം ചെയർമാനുമായ ശ്രീകല ചുഴലിപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പൂർവ്വ അധ്യാപകരായ അസ്സയിൻ മാസ്റ്റർ, കൃഷ്ണ കുമാരി ടീച്ചർ, അബ്ദുൽ അസീസ് മാസ്റ്റർ, സാലിഹ് മാസ്റ്റർ, ഫൗസിയ ടീച്ചർ, മുഹമ്മദലി മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സൗദ ടീച്ചർ, മാനേജ്മെന്റ് പ്രതിനിധി അബ്ദുൽ ജബ്ബാർ, എസ്.എസ്.ജി കൺവീനർ ഉപേന്ദ്രൻ, പി.ടി.എ പ്രസിഡണ്ട്‌ മിർഷാദ് വി.എം എന്നിവർ സംസാരിച്ചു.

പൂർവ്വ അധ്യാപകർ വർഷങ്ങളായി സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്ന വത്സല എന്നിവരെയും പരിപാടിയിൽ ആദരിച്ചു. നിരവധി പൂർവ്വ വിദ്യാർത്ഥികൾ പരിപാടിയിൽ പൂർവ്വകാല സ്മരണകൾ പുതുക്കി സംസാരിച്ചു. ശേഷം അലൂമിനി കമ്മിറ്റി രൂപീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സലീം സ്വാഗതവും ദിവ്യ ടീച്ചർ നന്ദിയും അറിയിച്ചു. നിരവധി ആളുകൾ പങ്കെടുത്ത സംഗമം നാടിന്റെ ഉത്സവമായി മാറി.

Post a Comment

Previous Post Next Post