ചെന്നെെ: കാരറ്റ് കഷ്ണം തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ വാഷർമെൻപെട്ട് സ്വദേശികളായ വിഗ്നേഷ്- പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്. കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. കുട്ടിക്ക് കഴിക്കാൻ നൽകിയ വേവിക്കാത്ത കാരറ്റിന്റെ കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അമ്മയും ബന്ധുക്കളും ചേർന്ന് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.