കോഴിക്കോട്: പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽ അസ്കർ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അസ്കർ താഴേക്ക് ചാടിയത്. ഒമ്പതാം വാർഡിൽ അഡ്മിറ്റായിരുന്ന അസ്കർ മുപ്പത്തിയൊന്നാം വാർഡിലെത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.