Trending

ആക്ടിവ സ്കൂട്ടറും, പണവും, മൊബൈൽ ഫോണുമായി യുവാവ് കടന്നു കളഞ്ഞതായി പരാതി.


എളേറ്റിൽ: ജോലിക്കു നിന്ന സ്ഥാപനത്തിൽ നിന്നും പണവും, സ്ഥാപന ഉടമയുടെ ആക്ടിവ സ്കൂട്ടറും, മൊബൈൽ ഫോണുമായി കടന്നു കളഞ്ഞതായി പരാതി. എളേറ്റിൽ വട്ടോളി റഹ്മത്ത് ചിക്കൻസ്റ്റാൾ ഉടമ ബഷീർ എം. പി യാണ് കൊടുവള്ളി പോലീസിൽ പരാതി നൽകിയത്. ചളിക്കോട് സ്വദേശിയായ ഷൗക്കത്താണ് KL 57 J 0063 എന്ന നമ്പറിലുള്ള ആക്ടിവ സ്കൂട്ടറും, പണവും, മൊബൈൽ ഫോണുമായി കടന്നു കളഞ്ഞത്.

മൊബൈൽ ഫോണിൽ നിന്നും ഉടമയുടെ വാട്സാപ്പ് ഉപയോഗിച്ചു കോൺടാക്ട് ലിസ്റ്റിലുള്ളവരോട് ഗൂഗിൾ പേ വഴി മോഷ്ടാവ് പണം ആവശ്യപ്പെടുന്നുണ്ട്. പണമയച്ച് ആരും വഞ്ചിതരാവരുതെന്നും, ഇവനെ പറ്റി വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറിലോ, കൊടുവള്ളി പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും സ്ഥാപന ഉടമ അറിയിച്ചു. Ph: +919048144203

Post a Comment

Previous Post Next Post