Trending

രാമനാട്ടുകരയില്‍ ദമ്പതികൾ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍


കോഴിക്കോട്: രാമനാട്ടുകരയില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുന്നക്കോടന്‍ പള്ളിയാളി എം.സുഭാഷ് (41), ഭാര്യ പി.വി സജിത (35) എന്നിവരെയാണ് രാമനാട്ടുകരയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
.
അച്ഛന്‍ രാധാകൃഷ്ണൻ സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമനാട്ടുകരയില്‍ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കള്‍.
.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിച്ചു. രാധാകൃഷ്ണന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് സുഭാഷ്. കാരാട് വടക്കുമ്പോട് സ്വദേശികളായ സഹദേവൻ്റെയും സുനിതയുടെയും മകളാണ് മരിച്ച സജിത.

Post a Comment

Previous Post Next Post