Trending

കടുവാ ആക്രമണം: വനം മന്ത്രിക്കെതിരെ പഞ്ചാരക്കൊല്ലിയിൽ; വൻ പ്രതിഷേധം


മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശനത്തിനിടെ വനം മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ. കടുവ ആക്രമണം ഇന്നും തുടർന്നതോടെയാണ് ജനരോഷം ആളിക്കത്തിയത്. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കുത്തിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി പ്രദേശവാസികളെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മന്ത്രിക്ക് രാധയുടെ വീടിനടുത്ത് 300 മീറ്റർ ദൂരം എത്താൻ മണിക്കൂറുകളോളം വേണ്ടി വന്നു. പിന്നീട് പോലീസ് ഇരുവശവും നിന്ന് സുരക്ഷയൊരുക്കിയാണ് മന്ത്രിയെ രാധയുടെ വീട്ടിലെത്തിച്ചത്.

കഴിഞ്ഞ ദിവസം രാധയെ കടിച്ചുകൊന്ന കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ ആര്‍ ടി അംഗം ജയസൂര്യക്കും ഇന്ന് കടുവ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു വെച്ച് തന്നെയാണ് സംഭവം. ജയസൂര്യയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post