Trending

വീടിന്റെ ടെറസിൽ നിന്നും വീണ് ഗുരുതരാവസ്ഥയിലായിരുന്ന വയോധികൻ മരിച്ചു.


ഓമശ്ശേരി: വീടിന്റെ ടെറസിൽ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലിരുന്ന ഓമശ്ശേരി സ്വദേശി മരിച്ചു. ഓമശ്ശേരി തെച്ച്യാട് വടക്കേതൊടിക അബൂബക്കർ (60) ആണ് മരണപ്പെട്ടത്. തെച്ച്യാട് അങ്ങാടിയിൽ കോഴിക്കട നടത്തിവരികയായിരുന്നു, ഏറെ വർഷം ഓമശ്ശേരിയിൽ മീൻ കച്ചവടവും കല്ലുരുട്ടി മരം മില്ലിലെ തൊഴിലാളിയുമായിരുന്നു.

ഭാര്യ: ആയിഷ. മക്കൾ: ശമീർ, ശരീഫ്, ഷമീന, സലീന. മരുമക്കൾ: നാസർ (തേക്കും കുറ്റി), റഫീഖ് (കൊടുവള്ളി), സ്വാലിഹ, ദിൽഫ. സഹോദരങ്ങൾ: ഉസൈൻ പെരിവില്ലി, കരീം പുത്തൂർ, പോക്കർ തെച്ച്യാട്, അഷ്റഫ് തെച്ച്യാട്, അസീസ് മാനിപുരം (പരേതൻ), അഹമ്മദ് കൊടുവള്ളി, ഫാത്തിമ, ജമീല, സുബൈദ.

Post a Comment

Previous Post Next Post