നരിക്കുനി: രാത്രികാല പെട്രോളിംഗിൻ്റെ ഭാഗമായി വാഹനപരിശോധന നടത്തുന്നതിനിടെ വനിതാ എസ്ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ നരിക്കുനിയിലാണ് സംഭവം. കാക്കൂർ സ്റ്റേഷനിലെ വനിതാ എസ്ഐ ജീഷ്മ, എഎസ്ഐ ദിനേശൻ, സിവിൽ പൊലീസ് ഓഫീസർ രജീഷ് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
സംശയാസ്പദമായി കണ്ട വാഹനത്തിൽ പരിശോധന നടത്തുമ്പോഴാണ് ആക്രമണം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഉദ്യോഗസ്ഥർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ നാലുപേരെ പിടികൂടിയിട്ടുണ്ട്. കുന്ദമംഗലം സ്വദേശി ബാബുരാജ് (60), വെള്ളിപറമ്പ് സ്വദേശി പ്രശാന്ത്, സനൂപ് (42), സൈബർ പാർക്കിന് സമീപം താമസിക്കുന്ന രാജേഷ് പി.സി എന്നിവരാണ് അറസ്റ്റിലായത്.