Trending

പൂനൂരിൽ വീടിനു മുകളിൽ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു


പൂനൂർ: വീടിൻ്റെ ഒന്നാംനിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂനൂർ ചാലുപറമ്പിൽ പരേതനായ പോക്കറിൻ്റെ മകൻ കക്കാട്ടുമ്മൽ പിലാവുള്ളതിൽ അബ്ദുസ്സലാമാണ് (67) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ എട്ടോടെ സ്വന്തം വീടിൻ്റെ ഒന്നാം നിലയിൽ കയറിയതായിരുന്നു. അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് മരിച്ചത്.

മാതാവ്: പരേതയായ ആയിഷ. ഭാര്യ: സഫിയ. മക്കൾ: ഷമീറ, ഷഫ്ന. മരുമക്കൾ: അലി പൂക്കോട്, ശുഹൈബ് പെരുവയൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ മാസ്റ്റർ (പൂനൂർ ഞാറപ്പൊയിൽ മഹല്ല് ജന.സെക്രട്ടറി), അബ്ദുൽ മജീദ്, ആമിന, ഫാത്തിമ, മൈമൂന. 

മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചയോടെ ഞാറപ്പൊയിൽ ജുമാ മസ്‌ജിദിൽ.

Post a Comment

Previous Post Next Post