നരിക്കുനി: പുല്ലാളൂർ എഎൽപി സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾ വിളയിച്ച ചിപ്പിക്കൂൺ വിളവെടുപ്പ് നടത്തി. ക്രിസ്മസ് അവധിക്കാലത്ത് തുടങ്ങിയ കൂൺകൃഷി കുട്ടികൾക്ക് പുതിയ അറിവും അനുഭവവുമായിരുന്നു. കൂൺക്കൃഷിക്ക് മറ്റ് കൃഷികളിൽ നിന്നുള്ള വ്യത്യാസം, അതിന്റെ പോഷകഗുണങ്ങൾ, എത്രദിവസം വേണം വിളവെടുക്കാൻ തുടങ്ങിയ കാര്യങ്ങളെല്ലാം കുട്ടികൾ നേരിട്ടുകണ്ട് മനസ്സിലാക്കി. കൂൺ കൃഷിക്ക് പരിശീലനം നൽകിയ ഇ.പി പ്രഭാവതിയും കൂൺ കൃഷി ചെയ്ത സീഡ് കുട്ടികളും ചേർന്ന് പ്രധാനാധ്യാപിക കെ.വിചിത്രയ്ക്ക് കൂൺ കൈമാറി.
Tags:
EDUCATION