വടകര: വടകര മുക്കാളിയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ സ്റ്റേഷനറി കടയുടമ വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്ലേഷ്യര്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടം വരുത്തിയത്.
പരിക്കേറ്റ വിനയനാഥിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു. ബസ് കസ്റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.